മുംബൈ : ബോളിവുഡ് സംവിധായകനും നടനുമായ താരിഖ് ഷാ അന്തരിച്ചു. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. മുംബൈയില്‍ ആശുപത്രിയില്‍വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി വൃക്ക സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബഹാര്‍ ആനേ തക്, മുംബൈ സെന്‍ട്രല്‍, എഹ്സാസ്, ഗുംനാം ഹെ കോയി തുടങ്ങിയവയാണ് താരിഖിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. ബഹാര്‍ ആനേ തക്, ജനം കുണ്ഡ്ലി എന്നീ ചിത്രങ്ങളും കര്‍വാ സച് ടിവി സീരിയലും സംവിധാനം ചെയ്തു. നടി ഷോമ ആനന്ദാണ് ഭാര്യ.മകൾ സാറ.
Post Your Comments