BollywoodGeneralLatest NewsNEWS

നടന്‍ അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി

സോഷ്യല്‍ മീഡിയയിലൂടെ അക്ഷയ് കുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്

മുംബൈ; കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് നടൻ അക്ഷയ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മുന്‍കരുതല്‍ എന്ന നിലയിലാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അക്ഷയ് കുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും എല്ലാവര്‍ക്കും നന്ദി, അത് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ സുഖമായി ഇരിക്കുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മുന്‍കരുതല്‍ എന്ന നിലയില്‍ ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. വീട്ടിലേക്ക് വേഗം തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ടേക്ക് കെയര്‍- അക്ഷയ് കുമാര്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button