CinemaComing SoonFilm ArticlesGeneralNEWS

മലയാളികളെ ഒത്തിരി ഇഷ്ടമാണ്, അവർക്ക് ഞാൻ ജീവനാണ്; സണ്ണി ലിയോണി

മലയാളികൾക്ക് സണ്ണി ലിയോൺ സണ്ണി ചേച്ചിയാണ്. മുഖ്യധാര സിനിമകളില്‍ സജീവമായ താരത്തിന് ആരാധകർ നിരവധിയാണ്. സണ്ണി ലിയോണിന് മലയാളികളോടും ഒരു പ്രത്യേക ഇഷ്ടമൊക്കെയുണ്ട്. തനിക്ക് ഇത്രയധികം ആരാധകർ കേരളത്തിലുണ്ടെന്ന് സണ്ണി തിരിച്ചറിയുന്നത് താരം കൊച്ചിയിലെത്തിയപ്പോള്‍ തടിച്ചു കൂടിയ ആളുകളെ കണ്ടപ്പോഴാണ്.

ഇപ്പോഴിതാ, മലയാളികളെ ഒത്തിരി ഇഷ്ടമാണെന്ന് തുറന്നു പറയുകയാണ് താരം. മലയാളികൾക്ക് താൻ ജീവനാണെന്നും അവരെ വളരെ ഇഷ്ടമാണെന്നും സണ്ണി തുറന്നു പറയുന്നു. കേരളത്തിലെ കാലാവസ്ഥയും ജനങ്ങളെയും അങ്ങേയറ്റം ഇഷ്ടപ്പെടുന്ന സണ്ണിലിയോണ്‍ ഇപ്രാവശ്യം അവധി ആഘോഷിച്ചത് കേരളത്തിലാണ്.

Also Read:ഒരാള്‍ക്ക് വേണ്ടപ്പോള്‍ ചെയ്യേണ്ട ഒന്നാണ് വിവാഹം: നടി സംയുക്ത മേനോന്‍

അന്ന് അവധി ആഘോഷത്തിനിടയില്‍ നിന്ന് ഫോട്ടോയെടുത്ത് പങ്കുവെച്ചത് വളരെപ്പെട്ടെന്നു തന്നെ വൈറലായിരുന്നു. സണ്ണിയുടെ പുതിയ മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിൽ നായികയായാണ് സണ്ണിയുടെ വരവ്. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button