GeneralLatest NewsNEWSTV Shows

മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ പാതയിലേക്ക് പൃഥ്വിരാജ്? ആരാധകർ ആവേശത്തിൽ

'മാസ്റ്റർ ഷെഫ്' എന്ന പ്രശസ്തമായ പരിപാടിയുടെ മലയാളം പതിപ്പിന്റെ അവതാരകനായി പൃഥ്വി എത്തുന്നു

മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ പ്രിയതാരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ പാതയിലേക്ക് എത്തുകയാണ് പൃഥ്വിരാജ് എന്ന് റിപ്പോർട്ട്. ഒരു ടെലിവിഷൻ പരിപാടിയുടെ അവതാരകനായി താരം ഉടൻ എത്തുന്നുവെന്ന തരത്തിൽ എന്ന് വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു .

‘മാസ്റ്റർ ഷെഫ്’ എന്ന പ്രശസ്തമായ പരിപാടിയുടെ മലയാളം പതിപ്പിന്റെ അവതാരകനായി പൃഥ്വി എത്തുന്നു എന്നാണു റിപ്പോർട്ടുകൾ. സൺ നെറ്റ്‌വർക്ക് വഴി മറ്റു തെന്നിന്ത്യൻ ഭാഷകളിലും ആരംഭിക്കാനൊരുങ്ങുന്ന ഈ പരിപാടി സൂര്യ ടിവിയിലാകും സംപ്രേക്ഷണം. എന്നാൽ ഈ വാർത്തയെ സംബന്ധിച്ച് താരമോ ചാനലോ ഔദ്യോഗിക സ്ഥിതീകരണങ്ങളൊന്നും നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button