CinemaGeneralLatest NewsMollywoodNEWSVideos

അനുഗ്രഹീതൻ ആന്റണിയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു

ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ച് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ഏപ്രിൽ ഒന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിൽ കുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മെൽവിൻ ആണ് വീഡിയോയിലെ താരം. സിനിമയിലെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുകയാണ് മേക്കിങ് വിഡിയോയിലൂടെ മെൽവിൻ.

സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്.

shortlink

Related Articles

Post Your Comments


Back to top button