GeneralLatest NewsMollywoodNEWSSocial Media

നടി ദുർഗ കൃഷ്ണയുടെ വിവാഹ റിസപ്ഷൻ വീഡിയോ

കഴിഞ്ഞ ദിവസം വിവാഹിതരായ നടി ദുർ​ഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും വിവാഹ സത്കാരത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടു. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഒരുക്കിയ വിരുന്നിൽ ജയസൂര്യ, ബിലഹരി, കൃഷ്ണ ശങ്കർ, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

ക്രിസ്റ്റലുകളും സ്റ്റോണുകളും പതിപ്പിച്ച ​ഗൗണായിരുന്നു ദുർ​ഗയുടെ വേഷം. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ദുർ​ഗയും അർജുനും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങിൽ സന്നിഹതരായിരുന്നു.

നാലു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കംകുറിച്ച നായികയാണ് ദുർഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാമിലും താരം പ്രധന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button