BollywoodGeneralLatest NewsNEWS

52ലും ചെറുപ്പം ; അജയ് ദേവ്ഗണിന്റെ ഫിറ്റ്നെസ് രഹസ്യം ഇതാണ്

ദിവസവും ഒരു മണിക്കൂറിലധികം അജയ് വ്യായാമം ചെയ്യും

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടനാണ് അജയ് ദേവ്ഗണ്‍. തന്റെ 52-ാം ജന്മദിനം അജയ് കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ഈ പ്രായത്തിലും തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരം കൂടിയാണ് അജയ് ദേവ്ഗണ്‍. നിരവധി പേരാണ് താരത്തിന്റെ ഫിറ്റ്നെസ് രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇതിന്റെ രഹസ്യം പുറത്തു വന്നിരിക്കുകയാണ്.

വ്യായാമവും ആരോഗ്യകരമായ ഭക്ഷണവുമാണ് അജയ്‌യുടെ ഈ ലുക്കിന് പിന്നിലെ രഹസ്യം. ദിവസവും ഒരു മണിക്കൂറിലധികം താരം വ്യായാമം ചെയ്യും. ഒരു ചൂടു കാപ്പിയിലും പ്രോട്ടീന്‍ നിറഞ്ഞ പ്രഭാത ഭക്ഷണത്തിലുമാണ് അജയ് തന്റെ ദിവസം ആരംഭിക്കുന്നത്. ഓട്‌സ്, പഴങ്ങള്‍, മുട്ട, നട്ട്‌സ് എന്നിവയെല്ലാം അജയ്‌യുടെ പ്രതിദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നു. പലതരം രുചിഭേദങ്ങള്‍ മിതമായ തോതില്‍ ഉള്‍പ്പെടുത്തുന്നതാണ് അജയ്‌യുടെ ദിവസേനയുള്ള ഭക്ഷണക്രമം.

വീട്ടിലുണ്ടാക്കുന്ന ലളിതമായ വിഭവങ്ങളാണ് തനിക്കിഷ്ടമെന്ന് മുമ്പ് അജയ് പറഞ്ഞിരുന്നു. ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ ആയ പരിപ്പ്, തവിടുള്ള ബ്രൗണ്‍ അരി, ചപ്പാത്തി, വെജിറ്റബിള്‍ കറി, സാലഡ് തുടങ്ങിയവയാണ് ഉച്ചഭക്ഷണത്തിനു തിരഞ്ഞെടുക്കുന്നത്. അനാരോഗ്യകരമായ ജങ്ക്ഫുഡും കൊഴുപ്പു നിറഞ്ഞ ഭക്ഷണവും പൂര്‍ണമായും ഒഴിവാക്കും. വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന താരം അതും പരിമിതമായ തോതില്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ.

ബോളിവുഡിൽ ആരധകർ അസൂയയോടെ നോക്കി കാണുന്ന ദമ്പതികളാണ് അജയ് ദേവ്ഗണും നടി കജോളും. ഇരുവരും നല്ല സ്നേഹത്തോടെയും പരസ്പരം പിന്തുണച്ചുമാണ് മുന്നോട്ടു പോകുന്നത്. ഏവർക്കും മാതൃകയാണ് ഈ താരദമ്പതികൾ.

shortlink

Related Articles

Post Your Comments


Back to top button