BollywoodCinemaGeneralLatest NewsMovie GossipsNEWS

നടൻ ജാ​ക്കിഷ്റോഫ് വീണ്ടും മലയാളത്തി​ലേക്ക്

അ​തി​ശ​യ​നിലാണ് ​ ജാ​ക്കി​ ​ഷ്റോഫ് ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്

ബോളിവുഡ് നടൻ ജാ​ക്കിഷ്റോഫ് വീണ്ടും മലയാളത്തി​ലേക്ക് എത്തുന്നു. കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​അ​ര​വി​ന്ദ് ​സ്വാ​മി​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങളി​ൽ എത്തുന്ന ​ ​’ഒ​റ്റ്’ ​ എന്ന സി​നി​മ​യിലൂടെയാണ് താരം വീണ്ടും മലയാളത്തി​ലേക്ക് എത്തുന്നത്. ഗോവയി​ൽ ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​സിനിമയിൽ ​ ​അ​ടു​ത്ത​ ​ആ​ഴ്ച​ ​ജാ​ക്കി​ ​ഷ്റോഫ് ​ജോ​യി​ൻ​ ​ചെ​യ്യുമെന്നാണ് റിപ്പോർട്ട്.

വി​ന​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​തി​ശ​യ​നിലാണ് ​ ജാ​ക്കി​ ​ഷ്റോഫ് ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

തീവണ്ടി​യി​ലൂടെ തുടക്കമി​ട്ട ടി.​പി​ ​ഫെ​ല്ലി​നിയാണ് ​ ​’ഒ​റ്റ്’ സംവിധാനം ചെയ്യുന്നത്. തെലുങ്ക് ​താ​രം​ ​ഈ​ഷ​ ​റെ​ബ്ബ​യാ​ണ് ​ചിത്രത്തിലെ ​ ​നാ​യി​ക.​ ദ് ​ഷോ​ ​പീ​പ്പി​ളി​ന്റെ​ ​ബാ​ന​റി​ൽ​ ​ത​മി​ഴ് ​താ​രം​ ​ആ​ര്യ​യും​ ഓഗസ്റ്റ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷാ​ജി​ ​ന​ടേ​ശ​നും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മി​ക്കു​ന്ന​ത്.​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​എ​സ്.​ ​സ​ജീ​വി​ന്റേ​താ​ണ്.​ ​വി​ജ​യ് ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​എ.​ ​എ​ച്ച​ ് ​കാ​ശി​ഫ് ​സം​ഗീ​ത​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു. മലയാളത്തി​ലും തമി​ഴിലുമായാണ് സിനിമ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button