CinemaGeneralLatest NewsMollywoodNEWS

ഫഹദിനെ വിലക്കുമെന്ന വാർത്ത ; സത്യാവസ്ഥ വെളിപ്പെടുത്തി ഫിയോക്ക്

വാർത്ത അടിസ്ഥാന രഹിതമെന്ന് തിയറ്റർ സംഘടന ഫിയോക്ക്

ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടർന്നാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് തിയറ്റർ സംഘടന ഫിയോക്ക്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഫഹദിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും, ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും നൽകിയതായും ഫിയോക്ക് അംഗങ്ങൾ അറിയിച്ചു. മനോരമ ഓൺലൈനിനോട് ആയിരുന്നു സംഘടന അംഗങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങൾ ഫഹദ് ഫാസിലിന്റേതായി ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. രണ്ട് ചിത്രങ്ങളും ലോക്ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്നും ഫഹദ് പറഞ്ഞുവെന്ന് അംഗങ്ങൾ വ്യക്തമാക്കി. മാത്രമല്ല ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നൽകിയതായും ഇവർ അറിയിച്ചു.

ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദിന്റെ ചിത്രങ്ങൾ തിയറ്റർ കാണില്ലെന്ന് ഫിയോക്ക് സമിതി മുന്നറിയിപ്പ് നൽകിയെന്ന് തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. കൂടാതെ സീയു സൂൺ എന്ന ചിത്രവും താരത്തിന്റേതായി ഒടിടിയിലൂടെ പുറത്തെത്തിയിരുന്നു.

ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രമായ മാലിക് മെയ് മാസത്തിൽ തിയറ്റർ റിലീസ് ആയി പ്രദർശനത്തിനൊരുങ്ങുകയാണ്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. സീ യു സൂൺ, ടേക്ക് ഓഫ് എന്നീ ചിത്രങ്ങൾക്കും ശേഷം മഹേഷും ഫഹദും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button