GeneralLatest NewsNEWS

നടനും ആക്ടിവിസ്റ്റുമായ വീര സതീദാർ അന്തരിച്ചു

കൊവിഡ് ബാധിച്ച് നാ​ഗ്പൂരിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം

നടനും ദലിത് ആക്ടിവിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ വീര സതീദാർ അന്തരിച്ചു. കൊവിഡ് ബാധിച്ച് നാ​ഗ്പൂരിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിചാരണത്തടവുകാരുടെ കഥ പറയുന്ന കോർട്ട് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ദലിത് മാസിക വിദ്രോഹിയുടെ സ്ഥാപക എഡിറ്ററും റാഡിക്കൽ അംബേദ്കറൈറ്റ് രാഷ്ട്രീയം മുന്നോട്ട് വച്ചിട്ടുള്ള സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിലും സതീദാർ അറിയപ്പെട്ടിരുന്നു.

കവി, എഴുത്തുകാരൻ, ഗായകൻ, ഗാനരചയിതാവ്, നടൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. മറാത്തി മാസികയായ വിദ്രോഹിയുടെ പത്രാധിപരായ അദ്ദേഹം ജനാധിപത്യ അവകാശ പ്രവർത്തകനുമാണ്.

 

shortlink

Post Your Comments


Back to top button