CinemaGeneralLatest NewsMollywoodNEWS

വിഷു ദിനത്തിൽ ആരാധകർക്ക് കൈനീട്ടവുമായി സുരേഷ് ഗോപി യുടെ കാവൽ

സുരേഷ് ഗോപി നായകനാകുന്ന മാസ് ആക്‌ഷന്‍ എന്റർടെയ്നർ ചിത്രം ‘കാവലിന്റെ’ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. തമ്പാന്‍ എന്നാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നിതിൻ‌ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ നിർമിക്കുന്നത് ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സിനു വേണ്ടി ജോബി ജോർജാണ്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ചിത്രമാണ്.

സയാ ഡേവിഡ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലാൽ, ഐ.എം. വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button