CinemaGeneralLatest NewsMollywoodNEWS

വർഷങ്ങൾക്ക് ശേഷം ‘അത്ഭുതം’ ; സുരേഷ് ഗോപി ചിത്രം റിലീസ് ചെയ്തു

റൂട്സിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ വിഷു റിലീസായാണ് ചിത്രമെത്തിയത്

അശ്വാരൂഢന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിച്ച ‘അത്ഭുതം’ ഒടിടിയിൽ റിലീസ് ചെയ്തു. റൂട്സിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ വിഷു റിലീസായാണ് ചിത്രമെത്തിയത്.

സംവിധായകൻ ജയരാജും നടൻ സുരേഷ് ഗോപിയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘അത്ഭുതം’. 2005ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നാളെ പ്രേക്ഷകരിലേക്കെത്തുകയാണ്. നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ഈ ഹിറ്റ് കോമ്പോയുടെ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ഹൈദരാബാദിനെ രാമോജി ഫിലിം സിറ്റിയിൽ വച്ചായിരുന്നു ജയരാജിന്റെ നവരസ സീരീസിലെ നാലാമതായെത്തിയ ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെഎപിഎസി ലളിത, മമത മോഹൻദാസ്, കാവാലം ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം ഹോളിവുഡ് താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

രണ്ടേകാല്‍ മണിക്കൂറുകൊണ്ടാണ്, ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമ ചിത്രീകരിച്ചത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ച ഫീച്ചര്‍ ഫിലിം എന്ന പേരില്‍ ഈ ചിത്രം ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിട്ടുണ്ട്.

സുരേഷ് ഗോപിയ്ക്കൊപ്പം കെ.പി.എ.സി ലളിത, മംമ്ത മോഹന്‍ദാസ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും ഹോളിവുഡ് നടീനടന്‍മാരും ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button