GeneralLatest NewsMollywoodNEWSSocial Media

ഇനി ഒരുമിച്ച് പുതിയ വീട്ടിലേക്ക് ; പാലുകാച്ചൽ നടത്തി നടി ദുർഗ്ഗയും ഭർത്താവും

മിസ് ദുർഗ്ഗ കൃഷ്ണയിൽ നിന്നും മിസിസ് ദുർഗ്ഗ കൃഷ്ണ

മലയാളത്തിന്റെ യുവനടി ദുര്‍ഗ കൃഷ്‍ണ അടുത്തിടെയാണ് വിവാഹിതയായത്. സുഹൃത്ത് അര്‍ജുൻ രവീന്ദ്രനാണ് ദുര്‍ഗ കൃഷ്‍ണയുടെ വരൻ. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഇപ്പോഴിതാ വിവാഹ ശേഷം പുതിയ വീട്ടിലേക്കു മാറിയതിന്റെ വിശേഷം പങ്കിടുകയാണ് ദുർഗ്ഗ. ഭർത്താവുമൊത്ത് പുതിയ വീട്ടിൽ പാലുകാച്ചുന്ന വീഡിയോയാണ് ദുർഗ്ഗ പങ്കുവെച്ചിരിക്കുന്നത്.

മിസ് ദുർഗ്ഗ കൃഷ്ണയിൽ നിന്നും മിസിസ് ദുർഗ്ഗ കൃഷ്ണ അർജുനായുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു. ഇനി എന്നെന്നും അതാവും എന്നും ദുർഗ്ഗ വീഡിയോയിൽ കുറിക്കുന്നു. വളരെ രസകരമായ സേവ് ദി ഡേറ്റ് ചിത്രങ്ങൾ ദുർഗ്ഗയും അർജുനും പോസ്റ്റ് ചെയ്തിരുന്നു.

https://www.instagram.com/p/CNpWElWDnhI/?utm_source=ig_web_copy_link

വിമാനം, പ്രേതം 2 സിനിമകളിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് ദുർഗയെ പരിചയം. അടുത്തതായി മോഹൻലാൽ ചിത്രം ‘റാം’ പിന്നണിയിൽ ഒരുങ്ങുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button