CinemaGeneralLatest NewsMollywoodNEWS

‘അവർക്കു വേണ്ടത് പോരാട്ടം, അവന്‍ നൽകിയത് യുദ്ധം’ ; വിലക്കുകൾ മറികടന്ന് പൃഥ്വിരാജിന്റെ ‘കടുവ’ തുടങ്ങുന്നു

പൃഥ്വിരാജ് തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്

വിവാദങ്ങൾക്കും വിലക്കുകൾക്കും ഒടുവിൽ നടൻ പൃഥ്വിരാജിന്റെ ‘കടുവ’യുടെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘അവർക്കു വേണ്ടത് പോരാട്ടം, അവന്‍ നൽകിയത് യുദ്ധം’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് കൊണ്ടാണ് ഷൂട്ടിങ് ആരംഭിച്ച വിവരം പങ്കുവെച്ചത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ജിനു എബ്രഹാം ആണ്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് നിര്‍മാണം. കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.

https://www.facebook.com/PrithvirajSukumaran/posts/314271586732068

സുരേഷ്‌ഗോപി ചിത്രം ഒറ്റക്കൊമ്പൻ സിനിമയുടെ പ്രമേയവുമായി ഈ സിനിമയ്ക്ക് സാമ്യമുണ്ടെന്ന ആരോപണം ചിത്രത്തിനു നേരെ വന്നിരുന്നു. പാല സ്വദേശി ജോസ് കുരുവിനാക്കുന്നേലിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ.

എന്നാൽ കടുവ എന്നത് ഒരു യുവപ്ലാന്ററുടെ കഥയാണെന്നും ഇതിന് ജോസുമായി ഒരു ബന്ധവുമില്ലെന്നും ഷാജി കൈലാസ് വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button