CinemaGeneralLatest NewsNEWSTollywood

‘അന്റെ സുന്ദരനിക്കി’ ; തെലുങ്കിൽ അരങ്ങേറ്റം കുറിച്ച് നസ്രിയ, സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി താരം

വിവേക് ആത്രേയയാണ് സിനിമ സംവിധാനം ചെയ്യുന്നത്

ആദ്യ തെലുങ്ക് സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം പങ്കുവെച്ച് നടി നസ്രിയ നസിം. ഇൻസ്റ്റഗ്രാമിലൂടെയാണ് നസ്രിയ ഇക്കാര്യം അറിയിച്ചത്. ഈ ചിത്രം തനിക്കു വളരെ സ്‌പെഷൽ ആണെന്നും നസ്രിയ കുറിച്ചു. ‘അന്റെ സുന്ദരനിക്കി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിവേക് ആത്രേയയാണ് സംവിധാനം ചെയ്യുന്നത്.

ദീപാവലിക്ക് മുൻപായാണ് ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം നസ്രിയ പ്രഖ്യാപിച്ചത്. തെലുങ്ക് താരം നാനി നായകനാകുന്ന സിനിമയ്ക്ക് തുടക്കത്തിൽ വർക്കിംഗ് ടൈറ്റിൽ ആയി ‘നാനി 28’ എന്നായിരുന്നു പേരിട്ടിരുന്നത്. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.

മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. തന്റെ ആദ്യ തെലുങ്ക് ചിത്രം ആണ് ഇതെന്നും ആകെ ത്രില്ലടിച്ചിരിക്കുകയാണ് എന്നും നസ്രിയ ഈ വിശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.

നസ്രിയയും നാനിയും ചേർന്നുള്ള ജോഡിയെ ഡ്രീം കോംബോ എന്നാണ് സംവിധായകൻ വിവേക് വിശേഷിപ്പിക്കുന്നത്. അതേസമയം ചിത്രത്തിലെ മറ്റു താരങ്ങൾ ആരൊക്കെയാണെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് നാനി. വേറെയും ചില ചിത്രങ്ങൾ നാനിയുടേതായുണ്ട്.

ഭർത്താവ് ഫഹദ് ഫാസിലിനൊപ്പം ‘ട്രാൻസ് ‘ എന്ന സിനിമയിലും നായികയായി നസ്രിയ എത്തിയിരുന്നു. റിലീസിന് മുൻപ് യാതൊരുവിധ പ്രചരണങ്ങളും നടത്താതെ തീർത്തും സർപ്രൈസായി ദുൽഖർ സൽമാൻ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന സിനിമയിൽ നസ്രിയ അതിഥി വേഷത്തിൽ എത്തുകയും ചെയ്‌തു.

വിവാഹ ശേഷം നീണ്ട നാൾ അഭിനയത്തിൽ നിന്നും മാറി നിന്ന നസ്രിയ പൃഥ്വിരാജ് ചിത്രം ‘കൂടെ’യിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് തിരികെയെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button