GeneralLatest NewsMollywoodNEWSSocial MediaVideos

‘വെള്ളത്തിൽ ഇറങ്ങിയാൽ എങ്ങിനെ ഡാൻസ് ചെയ്യാതിരിക്കും’ ; വീഡിയോയുമായി രചന നാരായൻകുട്ടി

മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് രചന നാരായണൻകുട്ടി. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ രചന പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. സ്വിമ്മിംഗ് പൂളിൽ കുളിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘വെള്ളത്തിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഡാൻസ് ചെയ്യാതിരിക്കുക?’-എന്നും രചന ഇതോടൊപ്പം ചോദിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ-കരീന കപൂർ ചിത്രമായ ‘അശോക’യിലെ ‘സൻ സനന’ എന്ന് തുടങ്ങുന്ന ഗാനത്തിനനുസരിച്ചാണ് രചന നൃത്തം ചെയ്യുന്നത്. ഏതായാലും നടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴിലായി നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

നടിയും നർത്തകിയുമായ പാരിസ് ലക്ഷ്മി വീഡിയോയ്ക്ക് കമന്റു ചെയ്തിട്ടുണ്ട്. പൂളിൽ ഡാൻസ് ചെയ്യാനായി താനും കൂടി കൂടിക്കോട്ടേ എന്ന അർത്ഥത്തിൽ ‘വരട്ടേ?’ എന്നാണ് ലക്ഷ്‍മി രചന നാരായണൻകുട്ടിയോട് ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button