BollywoodGeneralLatest NewsNEWSSocial Media

‘ഷീറോ’യുടെ ചിത്രീകരണത്തിനായി സണ്ണി ലിയോൺ കേരളത്തിൽ ; വീഡിയോ

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ ഒരു സൈക്കളോജിക്കൽ ത്രില്ലറാണ്

ബോളിവുഡ് നടി സണ്ണി ലിയോൺ ആദ്യമായി നായികയായെത്തുന്ന മലയാള ചിത്രമാണ് ഷീറോ. ചിത്രീകരണം ആരംഭിച്ച സിനിമയിൽ സണ്ണി ലിയോൺ ജോയിൻ ചെയ്ത വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സണ്ണി എയർപോർട്ടിൽ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സൈക്കളോജിക്കൽ ത്രില്ലറാണ് എന്നാണ് റിപ്പോർട്ട്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്.കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

ഉദയ് സിങ്ങ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുൽ രാജ്, എഡിറ്റിങ് വി. സാജൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പ്രൊഡക്‌ഷൻ ഡിസൈനർ ദിലീപ് നാഥ്, പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്നീഷ്യൻമാരും സിനിമയ്ക്കു വേണ്ടി അണിനിരക്കും.

https://www.instagram.com/p/CNzL37sjf5P/?utm_source=ig_web_copy_link

മധുരരാജ, രംഗീല എന്നീ ചിത്രങ്ങൾക്കു ശേഷം സണ്ണി ലിയോണി അഭിനയിക്കുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ഷീറോ.

 

shortlink

Related Articles

Post Your Comments


Back to top button