CinemaGeneralLatest NewsMollywoodMovie GossipsNEWSSocial Media

കടുവാക്കുന്നേൽ കുറുവാച്ചനായി പൃഥ്വിരാജ് ; ‘ഇത് കോശി കുര്യൻ അല്ലെ’? എന്ന് ആരാധകർ !

വടക്കൻ വീട്ടിൽ കോച്ചുകുഞ്ഞിനെ അനുസ്മരിപ്പിക്കുന്നെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്

ഷാജി കൈലാസ് ചിത്രം ‘കടുവ’യിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തുവിട്ടു. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തില്‍ എത്തുന്നത്. കഥാപാത്രത്തിന്‍റെ അപ്പിയറന്‍സിലുള്ള ആദ്യ സ്റ്റില്‍ പൃഥ്വിയും ഷാജി കൈലാസും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചെന്ന വിവരം ആരാധകരെ അറിയിച്ചു കൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചത്.  എന്നാൽ ചിത്രത്തിലെ താരത്തിൻ്റെ ലുക്ക് കണ്ട ആരാധകർ ചോദിക്കുന്നത് ഇത് കുര്യച്ചൻ്റെ മകൻ കോശിയല്ലേ എന്നാണ്.

പൃഥ്വിരാജും ബിജു മേനോനും നായകന്മാരായി എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കോശിയുടെ ഛായയാണ് ഇതിലൂടെ പൃഥ്വിരാജിന് തോന്നുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. താന്തോന്നി സിനിമയിലെ പൃഥ്വിയുടെ കഥാപാത്രമായ വടക്കൻ വീട്ടിൽ കോച്ചുകുഞ്ഞിനെ അനുസ്മരിപ്പിക്കുന്നെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട് .

മലയാളത്തില്‍ എട്ടുവർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. 16ന് ചിത്രീകരണം ആരംഭിച്ച സിനിമയില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയ് ഒരു പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ‘ആദം ജോണി’ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

മുണ്ടക്കയത്ത് ചിത്രീകരണം പുരോഗമിക്കുന്ന കടുവയില്‍ സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button