CinemaGeneralLatest NewsMollywoodNEWSSocial MediaVideos

കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് ; വീഡിയോ പങ്കുവെച്ച് സുപ്രിയ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. സിനിമയുടെ ചിത്രീകരണം കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ആരംഭിച്ചു. ചങ്ങനാശ്ശേരി മുണ്ടക്കയം പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കാരവാനിൽ നിന്ന് കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് ഇറങ്ങി വരുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. ഇൻസ്റ്റഗ്രാമിലൂടെയാണ് സുപ്രിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീതം.

https://www.instagram.com/p/CN40LoWpQIk/?utm_source=ig_web_copy_link

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തിൽ മടങ്ങി എത്തുന്നു എന്നതാണ് ‘കടുവ’ സിനിമയെ വേറിട്ടുനിർത്തുന്നത്. 2012–ൽ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്നൊരു ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു. വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. കലാഭവൻ ഷാജോൺ, സായ്കുമാർ, സിദ്ദിഖ് തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിൽ അണി നിരക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button