CinemaInterviewsLatest NewsMovie GossipsNEWS

മണിക്കുട്ടന് നേരെ ചെരുപ്പെറിഞ്ഞ് റംസാൻ; ചീള് ചെക്കനെ പുറത്താക്കണമെന്ന് സോഷ്യൽ മീഡിയ

റംസാനെതിരെ സോഷ്യൽ മീഡിയ

ബിഗ്ബോസ് വീട്ടിലെ അറുപത്തിയഞ്ചാം ദിവസം നടന്ന ടാസ്ക് ആകെ ശബ്ദകോലാഹലം നിറഞ്ഞതായിരുന്നു. വീക്കിലി ടാസ്കിനിടെ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കളികൾ മാറുകയാണെന്ന് സൂചിപ്പിക്കുന്ന പ്രൊമോയാണ് പുറത്തുവരുന്നത്. ഇന്ന് നടക്കുന്ന ടാസ്കിനിടെ മണിക്കുട്ടന് നേർക്ക് റംസാൻ ചെരുപ്പ് വലിച്ചെറിയുന്നുണ്ട്. ഇതിനെ തുടർന്ന് ഹൗസിനുള്ളിൽ മാത്രമല്ല പുറത്തും വൻ ചർച്ചയാണ് നടക്കുന്നത്.

നാട്ടുകൂട്ടം ടാസ്കിനിടെ സായിയെ ചോദ്യം ചെയ്യുമ്പോഴായിരുന്നു റംസാൻ്റെ ഈ പ്രവൃത്തി. റംസാൻ സായിയ്ക്ക് നേർക്ക് എറിഞ്ഞ ചെരുപ്പ് ലക്ഷ്യം തട്ടി മണിക്കുട്ടന് മേത്ത് വീഴുകയായിരുന്നു. എറിഞ്ഞത് സായിയെ ആണെങ്കിലും കൊണ്ടത് മണിക്കുട്ടനായിരുന്നു. ഇതോടെ, പ്രകോപിതനാകുന്ന മണിക്കുട്ടൻ റംസാന് നേരെ ദേഷ്യത്തോടെ തിരിയുന്നുണ്ട്. ഇത് വലിയ കലഹങ്ങൾക്ക് വഴി വെക്കുമെന്നാണ് പ്രൊമോ വീഡിയോയും സൂചിപ്പിക്കുന്നത്.

Also Read:ആദ്യ ഭാര്യയ്ക്ക് സീരിയൽ നൽകിയതാണ് ആദിത്യന് എന്നോട് ദേഷ്യമുണ്ടാവാൻ കാരണം, അമ്പിളി നല്ല കുട്ടിയാണ് ; തുറന്നുപറഞ്ഞ് ജീജ

ഇന്ന് ബിഗ്ബോസ് വീട്ടിൽ വലിയ ഏറ്റുമുട്ടലിന് പ്രേക്ഷകർ സാക്ഷിയാകേണ്ടി വരുമോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്. റംസാൻ്റെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയും ചർച്ച ചെയ്തു തുടങ്ങി. ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ച് മണിക്കുട്ടന് നേരെ ചെരുപ്പെറിഞ്ഞ റംസാനെ പുറത്താക്കണമെന്നാണ് പലരും കമൻ്റ് ചെയ്യുന്നത്. മോഹൻലാൽ വരുന്ന എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button