BollywoodGeneralLatest NewsNEWSSocial Media

അന്ന് കുറ്റം പറഞ്ഞ ദേശദ്രോഹികൾക്ക് എല്ലാം ഇപ്പോൾ വാക്‌സീൻ വേണം ; പരിഹാസവുമായി കങ്കണ

രാജ്യത്ത് വാക്സീൻ ക്ഷാമം രൂക്ഷമാകുന്നതിനിടയിൽ പരിഹാസ ട്വീറ്റുമായി കങ്കണ

വാക്‌സീനെ കുറ്റം പറഞ്ഞ ദേശവിരുദ്ധര്‍ക്ക് തന്നെ ഇപ്പോള്‍ വാക്‌സീന്‍ ആവശ്യമായി വന്നുവെന്ന് ബോളിവുഡ് നടി കങ്കണ. ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു പരിഹാസം നിറഞ്ഞ കങ്കണയുടെ കുറിപ്പ്.

”വാക്‌സീനെതിരെ ആദ്യം തെറ്റായ ക്യാപെയ്നും പ്രതിഷേധവും നടത്തിയ ദേശദ്രോഹികൾക്കാണ് ഇപ്പോള്‍ വാക്‌സീന്‍ വേണ്ടത്. അന്ന് നിങ്ങള്‍ക്കെതിരെ പറഞ്ഞപ്പോള്‍ ഞാൻ വെറുക്കപ്പെട്ടവളായി. രാജ്യം ദുരന്തമുഖത്തിലാണെങ്കിലും ചില കാര്യങ്ങള്‍ കാണുമ്പോള്‍ ചിരിക്കാതിരിക്കാൻ കഴിയുന്നില്ല’’ – കങ്കണ ട്വീറ്റ് ചെയ്തു.

https://twitter.com/KanganaTeam/status/1384928332031135744?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1384928332031135744%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FKanganaTeam2Fstatus2F1384928332031135744widget%3DTweet

നേരത്തെ കോവിഡ് വാക്സീന്റെ വിലയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഫർഹാന്‍ അക്തർ ഉൾപ്പടെയുള്ളവർ പ്രതിഷേധിച്ചിരുന്നു. കോവിഷീല്‍ഡ് വാക്‌സീന്‍ കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതെന്തുകൊണ്ടാണെന്ന് ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റിലൂടെ ചോദിച്ചു.

അതേസമയം കങ്കണ കഴിഞ്ഞ ദിവസം പങ്കുവെച്ച ട്വിറ്റർ പോസ്റ്റും ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. രാജ്യത്ത് ജനസംഖ്യ കൂടുതലായതിനാലാണ് കോവിഡ് രൂക്ഷമാകുന്നത് എന്നും മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിൽ അടയ്ക്കണമെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.

‘’രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. ഇന്നത്തെ ഈ അവസ്ഥ നോക്കുമ്പോൾ മൂന്നു കുട്ടികൾ ഉളളവരെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ പിഴ നൽകുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും.’’– എന്നാണ് കങ്കണ ട്വിറ്ററിൽ കുറിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button