CinemaGeneralLatest NewsNEWSSocial MediaTollywood

‘അൻടെ സുന്ദരനികി’ ; നസ്രിയയ്‌ക്കൊപ്പം തൻവിയും തെലുങ്കിലേക്ക്

നസ്രിയയുടെയും തൻവിയുടെയും ആദ്യ തെലുങ്ക് ചിത്രമാണിത്

കഴിഞ്ഞ ദിവസമാണ് താൻ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോയിൻ ചെയ്ത വിവരം നടി നസ്രിയ നസിം പങ്കുവെച്ചത്. അൻടെ സുന്ദരനികി എന്ന ചിത്രത്തിലാണ് നസ്രിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈച്ച എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടൻ നാനിയാണ് അൻടെ സുന്ദരനികിയിൽ നായകനായെത്തുന്നത്.

ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള മറ്റൊരു അപ്ഡേഷനാണ് പുറത്തുവരുന്നത്. ചിത്രത്തിൽ നസ്രിയെ കൂടാതെ മറ്റൊരു മലയാളി നടി കൂടി എത്തുന്നുവെന്ന്. മറ്റാരുമല്ല അമ്പിളി എന്ന സൗബിൻ ചിത്രത്തിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരം തന്‍വി റാം ആണ് ചിത്രത്തിൽ നസ്രിയയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തന്‍വി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.”എന്തോ വലിയ കാര്യം സംഭവിയ്ക്കുന്നു.. ആദ്യ തെലുങ്ക് സിനിമ ചെയ്യുന്നതിന്റെ ആകാംക്ഷയിലാണ് ഞാന്‍” എന്ന് തന്‍വി കുറിച്ചു.

https://www.instagram.com/p/CN2aLtOJP0H/?utm_source=ig_web_copy_link

ഇരുവരുടെയും ആദ്യ തെലുങ്ക് ചിത്രമാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. വിവേക് അത്രെയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നദിയ മൊയ്തു സിനിമയില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button