GeneralLatest NewsMollywoodNEWSSocial Media

കിട്ടുന്ന എല്ലാ അവസരങ്ങളും ഏറ്റവും മികച്ചതാക്കാൻ ശ്രമിയ്ക്കുക ; കേരളത്തിൽ നിന്നുള്ള ചിത്രവുമായി സണ്ണി ലിയോൺ

കേരളത്തില്‍ നിന്നും എടുത്ത ചിത്രങ്ങളാണ് സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്

ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സണ്ണി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഈ മഹാമാരി കാലത്തും കിട്ടുന്ന അവസരങ്ങള്‍ ഏറ്റവും മികച്ചതാക്കി, ഒന്നു പുഞ്ചിരിയ്ക്കൂ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സണ്ണി കുറിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയ്‌ക്കൊപ്പമാണ് സണ്ണി ലിയോണിന്റെ പോസിറ്റീവ് ക്വാട്ട്‌സ്. കേരളത്തില്‍ നിന്നും എടുത്ത ചിത്രങ്ങളാണ് സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പുതിയ മലയാള സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കേരളത്തിലാണ് നടി ഉള്ളത്.

https://www.instagram.com/p/CN_0xuNjN92/?utm_source=ig_web_copy_link

മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തില്‍ ഒരു ഗാന രംഗം ചെയ്തുകൊണ്ടാണ് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് കടന്നത്. രംഗീല എന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സലിം കുമാര്‍, അജു വര്‍ഗ്ഗീസ്, ജോണി ആന്റണി, മേജര്‍ രവി എന്നിവരും കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ അരംഭിച്ചതാണ്.

ഷെരോ എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ചിത്രത്തിന് വേണ്ടിയാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയത് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button