CinemaGeneralLatest NewsMollywoodNEWSSocial Media

സിവിൽ പൊലീസ് ഓഫീസറിൽ നിന്ന് നേരെ ഡിവൈഎസ്പിയിലേക്ക് ; പ്രൊമോഷൻ കിട്ടിയെന്ന് സാധിക വേണുഗോപാൽ

മോഹൻലാലിനൊപ്പം ആറാട്ട് എന്ന ചിത്രത്തിലും അഭിനയിക്കുന്ന വിവരം താരം നേരത്തെ പങ്കുവെച്ചിരുന്നു

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ.  സോഷ്യൽ മീഡിയകളിലുമൊക്കെ വളരെ സജീവമായ സാധിക പങ്കുവെയ്ക്കാറുള്ള പല ചിത്രങ്ങളും വിമർശനകൾക്കും ഇടയാകാറുണ്ട്. എന്നാൽ വിമർശകർക്ക് എല്ലാം നല്ല മറുപടിയും താരം നൽകാറുണ്ട്. ഇപ്പോഴിതാ പുതിയ സിനിമയിൽ അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം.

അഞ്ചിൽ ഒരാൾ തസ്കരൻ എന്ന ചിത്രത്തിലാണ് താരം ഇനി എത്തുക. ചിത്രത്തിൽ ഡിവൈഎസ്പിയുടെ വേഷമാണ് സാധിക ചെയ്യുന്നത്. എന്റെ അടുത്ത സിനിമയിലേക്ക് ജോയിൻ ചെയ്യുകയാണ്. ഡിവൈഎസ്പി വന്ദന കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിവിൽ പൊലീസ് ഓഫീസറിൽ നിന്ന് നേരെ ഡിവൈഎസ്പിയായി പ്രൊമോഷൻ കിട്ടി. ഇത്തരം പ്രൊമോഷൻ സിനിമയിൽ മാത്രമേ സാധ്യമാകൂ… തുടർച്ചയായി സിനിമകളുടെ ഭാഗമാകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്’- എന്നാണ് സാധിക കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CN76xi-JSuB/?utm_source=ig_web_copy_link

ടെലിവിഷൻ ഹാസ്യ പരിപാടിയായ സ്റ്റാർ മാജിക്കിന് പുറമെ ചില പരമ്പരകളിലും സാധിക വേഷമിട്ടിട്ടുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം ആറാട്ട് എന്ന ചിത്രത്തിലും അഭിനയിക്കുന്ന വിവരം താരം നേരത്തെ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button