CinemaGeneralLatest NewsMollywoodNEWS

‘സൈലൻ്റ് സൈൻസ് ” ; നിശബ്ദമായ ഒരു കഥ പറച്ചിൽ

ചിത്രം ജൂണിൽ പ്രദർശനത്തിനെത്തും

സംസാരഭാഷകളില്ലാത്ത, ഒരു സംഭാഷണം പോലും പറയാത്ത വികാരതീയമായ ഒരു ത്രില്ലർ സിനിമ ഒരുങ്ങുന്നു.  യു.കെ.യിൽ ചിത്രീകരിച്ച ‘സൈലൻ്റ് സൈൻസ്’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യു.കെ.മലയാളികളിലെ ഏറ്റവും ശ്രദ്ധേയനായ അനീഷ് മോഹനാണ്.

വിശ്വരൂപം 2 ൻ്റെ എഡിറ്റർ വിജയ് ശങ്കർ. ബ്രഹ്മാണ്ട ചിത്രമായ മരയ്ക്കാറിൻ്റെ സംഗീത സംവിധായകൻ റോണി റാഫേൽ, അത്ഭുതമായി മാറിയ ജെല്ലിക്കെട്ടിൻ്റെ സൗണ്ട് ഡിസൈനർ രംഗനാഥ് രവി, എന്നിങ്ങനെ വലിയ പ്രതിഭകളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിൻ്റെ മാറ്റു വർദ്ധിപ്പിക്കുന്നു.

ലിയോയുടെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത് ബിയോൺ ടോം ആണ്. സെവൻസ്;അങ്കിൾ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ സജയ് സെബാസ്റ്റ്യനാണ് ചിത്രത്തിൻ്റെ നിർമ്മാതക്കളിലൊരാൾ. പ്രശസ്ത കനേഡിയൻ ഛായാഗ്രാഹകനായ എ.കെ. നമറ്റ് ചെക്ക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

യു.കെ.യിലെ ഏതാനും മലയാളികളും, യു.കെ.താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ജൂണിൽ പ്രദർശനത്തിനെത്തും

വാഴൂർ ജോസ്-

shortlink

Related Articles

Post Your Comments


Back to top button