CinemaComing SoonGeneralLatest NewsNEWS

സർക്കാരിന് ഐക്യദാർഢ്യം; പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം നിർത്തിവെച്ചു

കൊവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

കൊവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മാതൃകാപരമായ തീരുമാനവുമായി കടുവയുടെ അണിയറ പ്രവർത്തകർ. സർക്കാരിന്‍റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് ചിത്രത്തിന്റെ ഷൈത്രീകരണം നിർത്തിവെച്ചിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ സുഖപ്രദമായാൽ ചിത്രീകരണം പുനരാരംഭിക്കുന്നതായിരിക്കുമെന്ന് സംവിധായകൻ ഷാജി കൈലാസ് വ്യക്തമാക്കുന്നു.

Also Read:ഗഫൂര്‍ക്കയോളം വലിയ അവാര്‍ഡ്‌ വേറെയില്ല: ഓര്‍മ്മകള്‍ പറഞ്ഞു മാമുക്കോയ

‘നമ്മുടെ സർക്കാരിന്‍റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് “കടുവ” സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും, ആരോഗ്യത്തെയിരിക്കൂ, സുരക്ഷിതരായിരിക്കൂ’, എന്നാണ് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഷാജി കൈലാസ് എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ഈ മാസം 16നാണ് ചിത്രീകരണം ആരംഭിച്ചിരുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button