GeneralKollywoodLatest NewsNEWS

വിവേക് മരിച്ചത് വാക്സിൻ സ്വീകരിച്ചത് കാരണമെന്ന വ്യാജ പ്രചരണം ; മൻസൂർ അലി ഖാന് പിഴ

രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ് ഉത്തരവ്

ചെന്നൈ: നടൻ വിവേക് മരിച്ചത് കൊവിഡ് വാക്സിൻ സ്വീകരിച്ചത് മൂലമാണെന്ന വ്യാജപ്രചാരണം നടത്തിയ നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ് ഉത്തരവ്. കേസിൽ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

മൻസൂറിന്റെ വിവാദ പരാമർശം

”എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്സിന്‍ എടുപ്പിക്കുന്നത്. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സിന്‍ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് മന്‍സൂറിന്റെ വാദം. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കൊവിഡ് ഇന്ത്യയില്‍ കാണില്ല. മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുകയാണ്. താന്‍ മാസ്‌ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. തനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇതെന്ന് മന്‍സൂര്‍ ചോദിക്കുന്നു. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. ഈ കൊവിഡ് വാക്സിന്‍ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. എങ്കില്‍ ഇന്‍ഷുറന്‍സ് തരൂ. 100 കോടി ഇന്‍ഷുറന്‍സ് തരൂ, കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക്. ഇത് രാഷ്ട്രീയമാണ്. കൊവിഡ് എന്ന് പറഞ്ഞ് ജീവിക്കാന്‍ കഴിയുന്നില്ല. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് കൊടുക്ക്. അവര്‍ക്ക് ജീവിക്കണം” മൻസൂർ പറഞ്ഞു.

എന്നാൽ കോവിഡ് വാക്‌സിനേഷന്‍ കാരണമല്ല വിവേകിന് ഹൃദയാഘാതം ഉണ്ടായതെന്ന് താരത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button