GeneralLatest NewsMollywoodNEWSSocial Media

ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് നേരെയുള്ള കമന്റ് ; മാസ്ക് ഇല്ലാതെ പ്രചാരണം നടത്തിയ സന്തോഷിന്റെ ചിത്രവുമായി സോഷ്യൽ മീഡിയ

ഹനുമാൻ ജയന്തി ആശംസിച്ച ഉണ്ണിയുടെ പോസ്റ്റിനു കീഴിലാണ് സന്തോഷ് കമന്റ് ചെയ്തത്

നടൻ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ നടൻ സന്തോഷ് കീഴാറ്റൂർ
ചെയ്ത കമന്റ് ഏറെ ചർച്ച ചെയ്യപ്പെടുകയും വിവാദത്തിനിടയാക്കുകയും ചെയ്തിരുന്നു. ഹനുമാൻ ജയന്തി ആശംസിച്ച ഉണ്ണിയുടെ പോസ്റ്റിനു കീഴിലാണ് സന്തോഷ് കമന്റ് ചെയ്തത്. ‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ’ എന്നായിരുന്നു കമന്റ്. ഉണ്ണിയും ഇതിന് മറുപടി നൽകിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. സംഭവം വിവാദമായതോടു കൂടി വിവാദ കമന്റ് അപ്രത്യക്ഷമായി.

ഉണ്ണിയുടെ മറുപടിക്ക് താഴെ പിന്തുണച്ച ശേഷം കുറേപ്പേർ സന്തോഷ് കീഴാറ്റൂരിന്റെ പേജിൽ കയറി പോസ്റ്റുകൾക്ക് കമന്റ് ചെയ്യുകയായിരുന്നു. മാസ്ക് വയ്ക്കാതെ പ്രചാരണത്തിനിറങ്ങിയ സന്തോഷിന്റെ ചിത്രങ്ങളാണ് പ്രതിഷേധക്കാർ ആയുധമാക്കിയിരിക്കുന്നത്.

‘ചേട്ടാ… നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം… ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ..’ എന്നായിരുന്നു ഉണ്ണിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button