GeneralLatest NewsMollywoodNEWSSocial Media

മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ തൊഴിലാളി ; മോഹൻലാലിനെയും ആന്റണിയെയും ട്രോളി ബോബി ചെമ്മണ്ണൂർ

മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനെയും ട്രോളി ബോബി ചെമ്മണ്ണൂരിന്റെ മെയ്‌ ദിനാശംസ

കൊച്ചി: മെയ്‌ ദിനത്തിൽ നടൻ മോഹൻലാലിന്റേയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ചിത്രവുമായി ബോബി ചെമ്മണ്ണൂർ. ഇരുവരെയും ട്രോളിക്കൊണ്ടായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മെയ്ദിനാശംസ. മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച കോടീശ്വരനായ തൊഴിലാളി എന്ന് എഴുതി ചേർത്തതിനോടൊപ്പം മോഹൻലാലിന്റേയും ആന്റണിയുടെ ചിത്രവും കൊടുത്തിട്ടുണ്ട്.

നിമിഷ നേരംകൊണ്ടാണ് ബോബിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയത്. കളിയാക്കലാണോ പുകഴ്‌ത്തലാണോ എന്ന് ആര്‍ക്കും മനസ്സിലാകാത്ത രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ട്രോൾ.

അതേസമയം ബോബിയുടെ പോസ്റ്റിന് നേരെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്റുകളും ഉയരുന്നുണ്ട്. മുതലാളിയെ വെച്ച്‌ പടം എടുത്തു അതെല്ലാം സാമ്പത്തിക വിജയം ആയി ആന്റണി ചേട്ടന്‍ കോടീശ്വരന്‍ ആയി…. ഇവിടെ വേറെ ചില കോടീശ്വരന്മാര്‍ പ്രമുഖന്മാരെ വെച്ച്‌ പടം എടുത്തു ഇപ്പോള്‍  യൂബർ  വണ്ടിയില്‍ ഡ്രൈവര്‍ ആയി ജീവിക്കുന്നു. സ്വന്തം ജോലി പോലും അനിയന്‍കുട്ടന്മാര്‍ക്ക് വീതിച്ചു നല്‍കുന്ന യഥാര്‍ത്ഥ കഠിനാധ്വാനിയുടെ മെയ് ദിന ആശംസകള്‍-ഇങ്ങനെ പോകുന്ന കമന്റുകള്‍.

മോഹന്‍ലാലിന്റെ ഡ്രൈവറായി കൂടെ കൂടിയ വ്യക്തിയാണ് അന്റണി പെരുമ്പാവൂർ. പിന്നീട് ആശിര്‍വാദ് സിനിമാസ് എന്ന പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി. എല്ലാം മോഹന്‍ലാലിന്റെ അനുഗ്രഹത്തോടെയാണെന്ന് ആന്റണി തന്നെ പറഞ്ഞിട്ടുമുണ്ട്.

എന്തായാലും ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റിന് നേരെ കടുത്ത വിമർശനം തന്നെയാണ് വന്നു കൊണ്ടിരിക്കുന്നത്.

https://www.facebook.com/bobychemmanurofficial/posts/315405093287140

shortlink

Related Articles

Post Your Comments


Back to top button