CinemaGeneralMollywoodNEWS

അതിന്‍റെ പേരില്‍ നവ്യയോട് ക്ഷമ ചോദിച്ചിരുന്നു: പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ച് കെ. മധു

മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം അവള്‍ ആദ്യമായി അഭിനയിച്ചത് എന്റെ സിനിമയിലൂടെയാണ്

കെ.മധു എന്ന സംവിധാകന്‍ തന്‍റെ കരിയറില്‍ നായിക പ്രാധാന്യമുള്ള സിനിമകള്‍ ചെയ്തിട്ടുള്ളത് അപൂര്‍വ്വമായാണ്. പക്ഷേ നായക പ്രാധാന്യമുള്ള സിനിമകളില്‍ ഒരിക്കല്‍ പോലും നായികയെ നായകന്റെ നിഴലായി കൊണ്ടുവരാന്‍ കെ മധു തന്റെ സിനിമകളില്‍ ശ്രമിക്കാറില്ല. തന്‍റെ അനന്തിരവളായ നടി നവ്യ നായരോട് പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിയാതെ പോയതിന്റെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് കെ. മധു. നായിക കേന്ദ്രീകൃതമായ തന്റെ ഒരു ഹിറ്റ് സിനിമയില്‍ നവ്യ നായര്‍ക്ക് പ്രധാന വേഷം കൊടുക്കാം എന്ന് പറഞ്ഞിട്ടും തനിക്ക് അതിനു സാധിക്കാതെ പോയെന്നും അതിനു അവളോട്‌ നേരില്‍ കണ്ടു ക്ഷമ ചോദിച്ചുവെന്നും പങ്കുവയ്ക്കുകയാണ് കെ. മധു.

“ഞാന്‍ ചെയ്ത ഒരു ഹിറ്റ് സിനിമയിലെ പ്രധാന വേഷം ഞാന്‍ നവ്യക്ക് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ എനിക്കതിനു സാധിച്ചില്ല. അതിനു ഞാന്‍ അവളോട്‌ നേരിട്ട് കണ്ടപ്പോള്‍ ക്ഷമ പറഞ്ഞിരുന്നു.പക്ഷേ നവ്യയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ക്രെഡിറ്റ് എനിക്ക് എടുക്കാം. മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം അവള്‍ ആദ്യമായി അഭിനയിച്ചത് എന്റെ സിനിമയിലൂടെയാണ്. ‘ചതുരംഗം’ സിനിമ ചെയ്തപ്പോള്‍ അതില്‍ മോഹന്‍ലാലിന്‍റെ നായികയാകാന്‍ ഞാന്‍ നവ്യയെയാണ് വിളിച്ചത്. അത് പോലെ സേതുരാമയ്യര്‍ സിനിമയില്‍ മമ്മൂട്ടിക്കൊപ്പവും അവള്‍ അഭിനയിച്ചു”.

shortlink

Related Articles

Post Your Comments


Back to top button