CinemaGeneralLatest NewsMollywoodNEWS

കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ ഒരേ ദിവസം ഒടിടി റിലീസിന്

മെയ് 9നാണ് രണ്ടു ചിത്രങ്ങളും റിലീസ് ചെയ്യുന്നത്

കോവിഡ് കാലത്ത് റിലീസിനെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ ‘നായാട്ട്’, ‘നിഴൽ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. രണ്ടു ചിത്രങ്ങളും ഒരേ ദിവസമാണ് റിലീസിനെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് മെയ് 9ന് നായാട്ട് എത്തുമ്പോൾ അതേദിവസം ആമസോൺ പ്രൈമിലൂടെ നിഴലും റിലീസിനെത്തുന്നു.

തീയേറ്ററുകളിൽ കഴിഞ്ഞ മാസം റിലീസ് ചെയ്ത ഇരു ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നത്. ഏപ്രിൽ എട്ടിനാണ് നായാട്ട് തീയേറ്ററുകളിലെത്തിയിരുന്നത്. ഏപ്രിൽ 9നായിരുന്നു നിഴലിന്‍റെ തീയേറ്റര്‍ റിലീസ്. കുഞ്ചാക്കോ ബോബൻ തന്നെയാണ് നായാട്ട് ഒടിടി റിലീസിനെ കുറിച്ച് അറിയിച്ചിരിക്കുന്നത്. നിഴൽ ഒടിടി റിലീസ് ഡേറ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നായാട്ടിൽ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും നിമിഷ സജയനുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. മൂവരും പോലീസായിട്ടായിരുന്നു സിനിമയിൽ എത്തിയിരുന്നത്. അതിജീവനത്തിന്‍റെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് മാര്‍ട്ടിൻ പ്രക്കാട്ട് ആയിരുന്നു.

നിഴലിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തിയിരുന്നത്. എഡിറ്റർ അപ്പു.എൻ.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്തതാണ് ചിത്രം. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സഞ്ജീവാണ്.

shortlink

Related Articles

Post Your Comments


Back to top button