GeneralLatest NewsNEWSSocial MediaTollywood

മകൾ ഒരുക്കിയ സ്പെഷ്യൽ ദോശ ; സന്തോഷം പങ്കിട്ട് അല്ലു അർജുൻ

തെലുങ്കിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. കഴിഞ്ഞയാഴ്ച കൊറോണ വൈറസ് പോസിറ്റീവായ അല്ലു അർജുൻ ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണ്. സുഖം പ്രാപിച്ചുവരുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ തന്റെ മകൾ തനിക്കായി ഒരുക്കിയ ദോശയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. മകൾ അയാൻ ഭക്ഷണ പാത്രവുമായി നടക്കുന്നതും മകൾ അർഹ വീട്ടിലെ തുറസായ സ്ഥലത്ത് കളിക്കുന്നതും വീഡിയോകളിൽ കാണാം.

ഇളയ മകൾ പിതാവിനായി ഒരു ദോശ ഉണ്ടാക്കാൻ ശ്രമിക്കുന്നതെങ്ങനെയെന്നാണ് കാണിച്ചു തരുന്നത്. ചൂടുള്ള പാനിൽ ദോശ മാവ് ഒഴിക്കുന്ന അർഹയെ വീഡിയോയിൽ കാണാം. ദോശ ഒരു പ്രൊഫഷണൽ തയ്യാറാക്കുന്നതല്ലെന്ന് മനസ്സിലാകുമെങ്കിലും അർഹയുടെ സമർപ്പണവും പിതാവിനോടുള്ള അവളുടെ സ്നേഹവും വീഡിയോയിൽ നിന്ന് വ്യക്തമാകും. അർജുൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മകൾ ഉണ്ടാക്കിയ ദോശയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ‘എക്കാലത്തെയും അവിസ്മരണീയമായ ദോശ’ എന്ന അടിക്കുറിപ്പോടെയാണ് അല്ലു ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button