BollywoodGeneralLatest NewsNEWSSocial Media

അച്ഛന്റെ ഓർമകളുമായി നടി ഹിനാ ഖാൻ

അച്ഛന്റെ ഓര്‍മകള്‍ ഫോട്ടോയ്‍ക്കൊപ്പം പങ്കുവയ്‍ക്കുകയാണ് ഹിനാ ഖാൻ

ടെലിവിഷനിലും വെള്ളിത്തിരയിലും ഒരേപോലെ ശ്രദ്ധേയയായി വരുന്ന നടിയാണ് ഹിനാ ഖാൻ. അടുത്തിടെയിലാണ് താരത്തിന്റെ പിതാവ് മരണപ്പെട്ടത്. ഹിനാ ഖാൻ തന്നെയാണ് പിതാവിന്റെ മരണ വാര്‍ത്ത അറിയിച്ചത്. ഇപ്പോഴിതാ അച്ഛന്റെ ഓര്‍മകള്‍ ഫോട്ടോയ്‍ക്കൊപ്പം പങ്കുവയ്‍ക്കുകയാണ് ഹിനാ ഖാൻ.

ഏപ്രില്‍ 20ന് ആയിരുന്നു ഹിനാ ഖാന്റെ പിതാവ് അസ്‍ലം ഖാൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. എന്റെ പ്രിയപ്പെട്ട മാലാഖ, സ്വര്‍ഗത്തിലും ചിരിയോടെ തുടരുക എന്നായിരുന്നു അച്ഛനുമൊത്തുള്ള ഒരു ഫോട്ടോ പങ്കുവെച്ച് ഹിനാ ഖാൻ എഴുതിയത്. എന്റെ പ്രിയപ്പെട്ട ഡാഡി, എനിക്ക് മിസ് ചെയ്യുന്നുവെന്നും എഴുതുന്നു. ജീവിതം നിറയെ എന്നും മറ്റൊരു ഫോട്ടോ പങ്കുവെച്ച് ഹിനാ ഖാൻ എഴുതിയിരിക്കുന്നു.

അച്ഛൻ മരിക്കുന്ന സമയത്ത് ഹിനാ ഖാൻ ജോലി ആവശ്യത്തിന് പോയതിനാല്‍ അടുത്തുണ്ടായിരുന്നില്ല. ആ സമയം തന്നെ ഹിനാ ഖാൻ കൊവിഡ് പൊസിറ്റീവാകുകയും ചെയ്‍തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button