GeneralLatest NewsMollywoodNEWSSocial Media

‘ഭ്രമ’ത്തിലെ പ്രകടനം അതിഗംഭീരം, ഇനിയും ഉണ്ണിയ്ക്കൊപ്പം വർക്ക് ചെയ്യണം ; ഉണ്ണി മുകുന്ദനെ പ്രശംസിച്ച് പൃഥ്വിരാജ്

പൃഥ്വിരാജിന് ഉണ്ണി നന്ദി അറിയിക്കുകയും ചെയ്തു

പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഉണ്ണി മുകുന്ദനും പൃഥ്വിരാജും. ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ഭ്രമം’. ഇപ്പോഴിതാ സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഉണ്ണി മുകുന്ദനെ പ്രശംസിച്ചുകൊണ്ട് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മികച്ച പ്രകടനമാണെന്നും ഇനിയും ഉണ്ണിയ്ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജിന് ഉണ്ണി നന്ദി അറിയിക്കുകയും ചെയ്തു.

‘ഉണ്ണിയ്ക്കൊപ്പം വർക്ക് ചെയ്തത് ഒരു ബഹുമതിയായി കരുതുന്നു. ഭ്രമത്തിലെ നിന്റെ പ്രകടനം വളരെയധികം ഇഷ്ടപ്പെട്ടു. ഇനിയും നിരവധി സിനിമകളിൽ ഒന്നിക്കാൻ സാധിക്കട്ടെ’, എന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.‘ബ്രോ വളരെ നന്ദി. നിങ്ങളും ഭ്രമത്തിൽ അത്ഭുതമായി തന്നെ അഭിനയിച്ചു. ഇനിയും ഒരുപാട് ഒന്നിച്ചു പോകാനുണ്ട്‘,എന്നായിരുന്നു ഉണ്ണിയുടെ മറുപടി.

ബോളിവുഡില്‍ വന്‍ വിജയമായ അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയിലാണ് ആരംഭിച്ചത്. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button