GeneralLatest NewsMollywoodNEWSSocial Media

കുഞ്ഞിന്റെ അപ്പി കോരണമല്ലോന്ന് കരുതി കല്യാണമേ വേണ്ടെന്നു വെച്ച ഞാൻ പിന്നീട് കല്യാണം കഴിച്ചതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന്

വിവാഹവാർഷികദിനത്തിൽ ഭാര്യയ്ക്ക് ആശംസ അറിയിച്ച് ബാലചന്ദ്രമേനോൻ

പ്രേഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ബാലചന്ദ്രമേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹവാർഷികദിനത്തിൽ ഭാര്യയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് ബാലചന്ദ്രമേനോൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കുഞ്ഞുവാവയുടെ ‘അപ്പി’ കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാൻ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന് എന്നാണ് ബാലചന്ദ്രമേനോൻ കുറിക്കുന്നത്.

ബാലചന്ദ്രമേനോന്റെ കുറിപ്പ്

കുഞ്ഞുവാവയുടെ ‘അപ്പി’ കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാൻ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ
ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന് ..
മെയ് 12 ….
അതു കൊണ്ടു, നിസ്സാരനായ ഞാൻ പിന്നീട് ഒരു ഭർത്താവായി …
അച്ഛനായി …
മരുമകനായി …
അമ്മായി അച്ഛനായി …
എന്തിന്‌ ? അപ്പൂപ്പനായി ..
വരദക്കും എന്നോടൊപ്പം ഈ വേഷപ്പകർച്ചകൾ ആസ്വദിക്കാനായി എന്നതും ഭാഗ്യം !
ദൈവത്തിനു സ്തുതി !
എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി !
കോവിഡിന്റെ ക്രൂരമായ “മരണ കൊയ്ത്തു ” നടന്നു കൊണ്ടിരിക്കുന്ന ഈ വേളയിൽ ഇതിനപ്പുറം എന്തു പറയാനാണ് ?
ഏവർക്കും സുഖാശംസകൾ !
that’s ALL your honour !

shortlink

Related Articles

Post Your Comments


Back to top button