CinemaLatest NewsMollywoodNew ReleaseNEWSSongs

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മരക്കാർ; പുതിയ ഗാനം പുറത്ത്

അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന മെഗാ സ്റ്റാർ മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിലെ പുതിയ ലിറിക്കൽ സോങ് പുറത്തുവിട്ടു. മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ‘ചെമ്പിന്റെ ചേലുള്ള’ എന്ന വരികളോടുകൂടി തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.

വിഷ്ണുരാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. റോണി റാഫേൽ ഈണം നൽകിയിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശനാണ്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാലിന്റെ ജന്മദിനത്തിൽ പുറത്തുവിട്ട ഗാനം ഇതിനോടകം സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുകയാണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ, ,മഞ്ജു വാരിയർ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിദർശൻ, നെടുമുടി വേണു, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, മുകേഷ്, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button