CinemaLatest NewsMollywood

‘അവതാരങ്ങൾ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാൻ, സൂര്യനുദിക്കുന്നത് ഇടത്തോട്ട് ചെരിഞ്ഞ് മീശ പിരിച്ച്’: ഷാജി കൈലാസ്

മലയാളത്തിന്റെ താരചക്രവർത്തി മോഹൻലാലിന്റെ 61 ആം പിറന്നാൾ ആണിന്ന്. താരത്തിന് ആശംസകൾ നേർന്ന് നിരവധി പ്രമുഖർ രംഗത്തെത്തി. സ്വയം നവീകരിക്കാനുള്ള വെല്ലുവിളിയായും തനിക്ക് മുന്നിൽ ഉയർന്നു നിൽക്കുന്ന വ്യക്തിയാണ് മോഹൻലാലെന്ന് സംവിധായകൻ ഷാഹി കൈലാസ് പറയുന്നു. ഇൻസ്റ്റഫ്രാമിലൂടെയായിരുന്നു ഷാജി കൈലാസ് പിറന്നാൾ ആംശസകൾ നേർന്നത്. ഷാജി കൈലാസിന്റെ പോസ്റ്റ് ഇങ്ങനെ:

രണ്ടാം കോവിഡ് തരംഗം സജീവമായി നിൽക്കുന്ന സമയത്താണ് മോഹൻലാലിന്റെ ജന്മദിനം വരുന്നത്. ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുൻപ് വാട്സാപ്പിൽ വന്ന ഒരു സന്ദേശത്തിൽ ഈ സമയത്ത് കണ്ടാസ്വദിക്കാനുള്ള 100 മോഹൻലാൽ സിനിമകളുടെ ലിസ്റ്റ് ഉണ്ടായിരുന്നു. വെറുതെ ആ ചിത്രങ്ങളുടെ പേരുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ആ മഹാനടൻ ചെയ്തു വെച്ചിരിക്കുന്ന അഭിനയവൈവിധ്യത്തിന്റെ വലിയ ശേഖരം കണ്ട് ഞെട്ടിയത്. ഒരു നടൻ എന്ന നിലയിൽ ഇനി എന്താണ് മോഹൻലാലിൽ നിന്നും പ്രതീക്ഷിക്കേണ്ടത് എന്ന സംശയം പണ്ടും ഉണ്ടായിട്ടുണ്ട്. എന്നാൽ എപ്പോഴൊക്കെ അങ്ങനെ തോന്നിയിട്ടുണ്ടോ അടുത്ത നിമിഷം പുതിയൊരു ചിത്രത്തിൽ പുതിയൊരു ഭാവവുമായി വന്ന് ഈ നടൻ നമ്മെ വിസ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവതാരങ്ങൾ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാൻ കൂടിയാണ്. നടനത്തിലൂടെ മോഹൻലാൽ ചെയ്തതും അതാണ്. ഈ നടന്റെ ഒരു ചിത്രം കണ്ട് കഴിയുമ്പോൾ ഏത് വിധത്തിലാണോ നാം നവീകരിക്കപ്പെടുന്നത് അതേ അളവിൽ ശുദ്ധീകരിക്കപ്പെടുകയും വിമലീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പ്രത്യാശയുടെ കിരണങ്ങൾക്കായി എല്ലാവരും ഉറ്റുനോക്കുന്ന ഈ മഹാമാരി കാലത്ത് ഉള്ള് തുറന്ന് ചിരിക്കാനും കരയാനും സ്നേഹിക്കാനും നൊമ്പരപ്പെടുത്താനുമൊക്കെ ഈ നടന്റെ അഭിനയമുഹൂർത്തങ്ങൾ നമ്മെ സഹായിക്കുന്നുണ്ട്. സുഹൃത്ത്, സഹപ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല ഒരു സംവിധായകൻ എന്ന നിലയിൽ കൂടി ഞാനറിഞ്ഞ മോഹൻലാൽ സ്വയം നവീകരിക്കാനുള്ള വെല്ലുവിളിയായും എനിക്ക് മുമ്പിൽ ഉയർന്ന് നിൽക്കുന്നു. ഫാൻസുകാർ ഇട്ട കമന്റ് നൂറ് ശതമാനം ശരിയാണ്. നാളെ സൂര്യനുദിക്കുന്നത് അല്പം ഇടത്തോട്ട് ചെരിഞ്ഞ്, മീശ പിരിച്ചായിരിക്കും. മോഹൻലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

 

shortlink

Related Articles

Post Your Comments


Back to top button