BollywoodGeneralLatest NewsNEWS

സംഗീത സംവിധായകൻ റാം ലക്ഷ്‍മൺ അന്തരിച്ചു

150ൽ അധികം സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

ബോളിവുഡ് സിനിമാലോകത്തെ പ്രശസ്ത സംഗീത സംവിധായകൻ റാം ലക്ഷ്‍മണ്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്‍പൂരിലെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹിന്ദി, മറാത്തി, ബോജ്‍പുരി ഭാഷകളിലായി 150ൽ അധികം സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ​

വിജയ് പാട്ടില്‍ എന്നാണ് യഥാര്‍ഥ പേര്. പാണ്ഡു ഹവൽദർ എന്ന ചിത്രത്തിലൂടെയാണ് 1975ൽ റാം ലക്ഷ്‍മണ്‍ സിനിമയുടെ ഭാഗമായത്.സുരേന്ദ്ര എന്ന സം​ഗീത സംവിധായകനൊപ്പം ചേർന്നായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. റാം എന്നത് സുരേന്ദ്രയും ലക്ഷ്‍ണണ്‍ വിജയ് പാട്ടിലുമായിരുന്നു. 1976 ൽ സുരേന്ദ്ര അന്തരിച്ചെങ്കിലും അദ്ദേഹം അതേ പേരിൽ തുടരുകയായിരുന്നു.

 

shortlink

Post Your Comments


Back to top button