CinemaGeneralMollywoodNEWS

ഏറ്റവും വിസ്മയിപ്പിച്ചിട്ടുള്ള സിനിമാ താരം ആരെന്ന് വെളിപ്പെടുത്തി പൂര്‍ണിമ ഇന്ദ്രജിത്ത്

നമ്മള്‍ ആരെയാണോ ഇന്റര്‍വ്യൂ ചെയ്യുന്നത് അവരില്‍ നിന്ന് നമുക്ക് കുറെ പഠിക്കാനുണ്ടാകണം

അവതാരക എന്ന നിലയിലാണ് നടന്‍ ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സാന്നിധ്യം പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞിട്ടുള്ളത്. നടിയെന്നതിലുപരി ടെലിവിഷന്‍ പ്രോഗ്രാമുകളുടെ ഹോസ്റ്റ് ആയി തിളങ്ങിയിട്ടുള്ള സംവൃത താന്‍ അഭിമുഖം നടത്തിയതില്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തി ആരാണെന്ന് തുറന്നു പറയുകയാണ്.

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ വാക്കുകള്‍

“ഞാന്‍ അഭിമുഖം ചെയ്തതില്‍ എന്നെ ഞെട്ടിച്ചിട്ടുള്ളത് ജഗതി ശ്രീകുമാര്‍ സാറാണ്. ഓരോ കാര്യങ്ങളും പറയുന്നതിലെ അദ്ദേഹത്തിന്റെ വ്യക്തത വിസ്മയിപ്പിക്കുന്നതാണ്. ഒരാളെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ എന്റെ മനസ്സിലുള്ള ഒരു കാര്യമുണ്ട്. നമ്മള്‍ ആരെയാണോ ഇന്റര്‍വ്യൂ ചെയ്യുന്നത് അവരില്‍ നിന്ന് നമുക്ക് കുറെ പഠിക്കാനുണ്ടാകണം. ജഗതി ശ്രീകുമാര്‍ സാറില്‍ നിന്ന് ഞാന്‍ അങ്ങനെ കുറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അദ്ദേഹം നമ്മളുമായി സംഭാഷണം നടത്തുമ്പോള്‍ നേരത്തെ പ്രിപ്പെയര്‍ ചെയ്തിട്ട് വന്നതാണോ എന്ന് തോന്നിപ്പോകും. അത്രയ്ക്ക് ക്ലാരിറ്റിയാണ് അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങള്‍ക്കും. ഒരു അവതാരക എന്ന നിലയില്‍ ജഗതി ശ്രീകുമാറിനോളം എന്നെ ഞെട്ടിച്ച മറ്റൊരാള്‍ ഇല്ല എന്ന് തന്നെ പറയാം”. പൂര്‍ണിമ ഇന്ദ്രജിത്ത് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button