CinemaGeneralLatest NewsMollywoodNEWS

അഞ്ചുഭാഷകളിലായി ജോജു ജോർജ്ജിന്റെ “പീസ്‌” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ച്‌ മോഹൻലാൽ, രക്ഷിത്‌ ഷെട്ടി, വിജയ്‌ സേതുപതി, ഭരത്‌ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ നിർവ്വഹിച്ചു

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സൻഫീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പീസ്‌”. ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ച്‌ മോഹൻലാൽ, രക്ഷിത്‌ ഷെട്ടി, വിജയ്‌ സേതുപതി, ഭരത്‌ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ നിർവ്വഹിച്ചു.‌

സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ നിര്‍മ്മിക്കുന്ന‌ ‘പീസ്‌’ ഒരു ആക്ഷേപഹാസ്യ ത്രില്ലർ ചിത്രമാണ്‌. കാർലോസ് എന്ന ഓൺലൈൻ ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ചിത്രം പറയുന്നത്.

ജോജു ജോർജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്പീശൻ, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനിൽ നെടുമങ്ങാട്,‌ അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ പോളി വൽസൻ തുടങ്ങിയവരുംചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‌തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളിൽ 75 ദിവസങ്ങൾ കൊണ്ട്‌ പൂർത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്‌.

സംവിധായകന്റെ തന്നെ കഥയ്ക്ക് സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അൻവർ അലി, വിനായക് ശശികുമാർ, സൻഫീർ എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജുബൈർ മുഹമ്മദ്. വിനീത് ശ്രീനിവാസനും ഷഹബാസ് അമനും പാടിയിരിക്കുന്നു. ഛായാഗ്രഹണം ഷമീർ ജിബ്രാൻ. തായപരനും ജോജുവും ചേർന്നാണ് നിർമാണം.

shortlink

Related Articles

Post Your Comments


Back to top button