GeneralLatest NewsMollywoodNEWSSocial Media

ദുൽഖറിന് പിന്നാലെ പൃഥ്വിരാജും ; ക്ലബ്ഹൗസിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ കൂടുതൽ താരങ്ങൾ രംഗത്ത്

ക്ലബ് ഹൗസില്‍ ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജ അക്കൗണ്ടുകൾ ആണെന്നും പൃഥ്വിരാജ്

ക്ലബ്ഹൗസ് എന്ന സോഷ്യല്‍ മീഡിയ ആപ്പിലെ തന്റെ വ്യാജ അക്കൗണ്ടുകൾക്കെതിരെ നടൻ ദുൽഖർ സൽമാൻ രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് ഉൾപ്പടെ നിരവധി താരങ്ങളാണ് വ്യാജ അക്കൗണ്ടുകൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. താൻ ക്ലബ് ഹൗസില്‍ ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജ അക്കൗണ്ടുകൾ ആണെന്നും പൃഥ്വിരാജ് അറിയിച്ചു.

നടൻ ബാലു വർഗീസും നടി സാനിയ ഇയ്യപ്പനും തങ്ങൾ ക്ലബ്ഹൗസിൽ ഇല്ലെന്ന് വ്യക്തമാക്കി. ഇത് വ്യാജ അക്കൗണ്ട് ആണെന്നും ഇത് അൺഫോളോ ചെയ്യണമെന്നും ബാലു വർഗീസ് പറഞ്ഞു. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button