GeneralLatest NewsMollywoodNEWSSocial Media

‘ഖോ ഖോ’ ഒടിടി പ്ലാറ്റ് ഫോമുകളിൽ റിലീസ് ചെയ്യുന്നു : വ്യാജ പ്രിന്റ് ഡൗൺലോഡ് ചെയ്ത് കാണരുതെന്ന് സംവിധായകൻ

സിനിമ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്

രജിഷ വിജയനെ നായകനാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ‘ഖോ ഖോ’. ഇപ്പോഴിതാ സിനിമ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. രാഹുല്‍ റിജി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ആമസോണിന് പുറമെ സൈന പ്ലേ, സിംപളി സൗത്ത്, ഫില്‍മി എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലും ചിത്രം റിലീസ് ചെയ്യുമെന്നും അതിനാൽ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് രാഹുല്‍ റിജി പറയുന്നു.

‘ഫൈനല്‍സി’നു ശേഷം രജിഷ അഭിനയിക്കുന്ന സ്പോര്‍ട്‍സ് ഡ്രാമയാണ് ‘ഖോ ഖോ’. സ്‍കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമാണ് ചിത്രത്തില്‍ രജിഷയുടെ കഥാപാത്രം. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ആണ്. രജിഷയ്ക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഛായാഗ്രഹണം ടോബിന്‍ തോമസ്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. പോസ്റ്റ് പ്രൊഡക്ഷന്‍ മേല്‍നോട്ടം അപ്പു ഭട്ടതിരി. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതീപ് രവീന്ദ്രന്‍. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍. ചമയം റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍. വരികള്‍ വിനായക് സശികുമാര്‍, അദിതി നായര്‍ ആര്‍, അര്‍ജുന്‍ രഞ്ജന്‍. അസോസിയേറ്റ് ഡയറക്ടേഴ്സ് ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍.

shortlink

Related Articles

Post Your Comments


Back to top button