BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ: ‘ഹംഗാമ 2’ ഹോട്‌സ്റ്റാറിന് വിറ്റത് വൻതുകയ്ക്ക്

ഹംഗാമ 2 ഡിസ്‌നി ഹോട്‌സ്റ്റാർ പ്ലസ് സ്വന്തമാക്കിയത് മുപ്പത് കോടി രൂപയ്ക്കാണ്

മുംബൈ: ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കറാണ് സംവിധായകൻ പ്രിയദർശൻ. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധായകനായി മടങ്ങിയെത്തുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഹംഗാമ 2’. ചിത്രം ഉടൻതന്നെ ഒ.ടി.ടി വഴി പ്രദർശനത്തിന് എത്തും. ഹംഗാമ 2 ഡിസ്‌നി ഹോട്‌സ്റ്റാർ പ്ലസ് സ്വന്തമാക്കിയത് മുപ്പത് കോടി രൂപയ്ക്കാണ്.

2003ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘ഹംഗാമ’യുടെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു ‘ഹംഗാമ’.
‘ഹംഗാമ 2’ വിൽ പരേഷ് റാവൽ, ശിൽപ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാൻ ജാഫ്റി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button