CinemaGeneralLatest NewsMollywoodNEWSUncategorized

എനിക്ക് ഉണ്ടായിരുന്ന അത്തരമൊരു പ്രശ്നം പരിഹരിച്ചത് മമ്മുക്കയാണ്: നിഖില വിമല്‍

എത്രത്തോളം റിയാക്ഷന്‍സ് ഇടണം. ഇതൊക്കെ കൃത്യമായി പറഞ്ഞു തരും

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത പ്രീസ്റ്റില്‍ മമ്മൂട്ടിയും മഞ്ജുവാര്യരും പ്രേക്ഷകരുടെ കയ്യടി നേടിയപ്പോള്‍ യുവ താരമെന്ന നിലയില്‍ നിഖില വിമലിനും പ്രീസ്റ്റിന്‍റെ ബോക്സ് ഓഫീസ് വിജയം വലിയ മൈലേജ് നല്‍കിയിരുന്നു. ആദ്യമായി മമ്മൂട്ടിയുമായി അഭിനയിച്ചപ്പോള്‍ തനിക്ക് ലഭിച്ച അഭിനയ പാഠങ്ങളെക്കുറിച്ച് നിഖില വിമല്‍ പങ്കുവയ്ക്കുകയാണ്. തനിക്ക് ഉണ്ടായിരുന്ന ഒരു പ്രധാന പ്രശ്നം ‘പ്രീസ്റ്റ്’ എന്ന സിനിമയുടെ സെറ്റില്‍വെച്ച് മമ്മൂട്ടി പരിഹരിച്ചുവെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ നിഖില വിമല്‍ പറയുന്നു.

ശ്രീബാല സംവിധാനം ചെയ്തു ദിലീപ് നായകനായ ‘ലവ്24×7’ എന്ന സിനിമയിലാണ് നിഖില വിമല്‍ ആദ്യമായി നായിക വേഷത്തെ അവതരിപ്പിക്കുന്നത്.

നിഖില വിമലിന്റെ വാക്കുകള്‍

“പ്രീസ്റ്റില്‍ മമ്മുക്കയ്ക്കൊപ്പമായിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നത്. മമ്മുക്കയുമായുള്ള ആക്ടിംഗ് എക്സിപീരിയന്‍സ് നമുക്ക് വലിയ ഒരു റഫറന്‍സ് ആണ്. ഒരു ഡയലോഗ് ഏതു വിധേനെ പറയണം. എത്രത്തോളം റിയാക്ഷന്‍സ് ഇടണം. ഇതൊക്കെ കൃത്യമായി പറഞ്ഞു തരും. എനിക്ക് നടക്കുമ്പോള്‍ ചെറിയ കൂന് ഉണ്ടായിരുന്നു. നല്ല സ്റ്റെഡിയായിട്ടു നേരെ നടക്കണം എന്നൊക്കെ പറഞ്ഞുകൊണ്ട് എന്‍റെ കൂനിയുള്ള നടത്തം മാറ്റാന്‍ പ്രീസ്റ്റിന്റെ സെറ്റില്‍ കുറേ നേരം മമ്മുക്ക എന്നെ നടത്തിച്ചു”. നിഖില വിമല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button