CinemaGeneralLatest NewsNEWS

നടൻ സഞ്ചാരി വിജയ്യുടെ അവയവങ്ങൾ ദാനം ചെയ്യും

ബെംഗളൂരു: അന്തരിച്ച നടൻ സഞ്ചാരി വിജയ്യുടെ അവയവങ്ങൾ ദാനം ചെയ്യും. മസ്തിഷ്ക മരണത്തിന് പിന്നാലെയാണ് അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനം കുടുംബം സ്വീകരിച്ചത്. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സഞ്ചാരി വിജയ് ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

വാഹനാപകടത്തിൽ വിജയ്യുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചിട്ടുള്ളതിനാൽ അടിയന്തരമായി ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കി. എന്നാൽ, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിൽ ബൈക്കിൽ സഞ്ചരിക്കവേ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം.

Read Also:- ഞാൻ നിങ്ങളെ വേദനിപ്പിച്ചെങ്കിൽ മാപ്പ്, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു: പാർവതി തിരുവോത്ത്

സഞ്ചാരി വിജയ്ക്ക് അനുശോചനം അറിയിച്ച നിരവധി താരങ്ങൾ രംഗത്തെത്തി. സഞ്ചാരി വിജയ്യുടെ വിയോഗം തീർത്തും വേദന ഉളവാക്കുന്ന വാർത്തയാണ്. ലോക്ക്ഡൗണിന് മുമ്പ് നടനെ കണ്ടിരുന്നതായും നടൻ കിച്ച സുദീപ് ട്വീറ്ററിൽ കുറിച്ചു. റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ആവേശത്തിലായിരുന്നു നടനെന്നും കിച്ച സുദീപ് ട്വീറ്റ് ചെയ്തു.

shortlink

Post Your Comments


Back to top button