BollywoodGeneralLatest NewsNEWS

മുതിർന്ന സിനിമാ നടൻ ചന്ദ്രശേഖർ അന്തരിച്ചു

പ്രശസ്ത ടെലിവിഷന്‍ സീരിയലായ രാമായണത്തില്‍ ചന്ദ്രശേഖറുടെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു

മുംബൈ : നടന്‍ ചന്ദ്രശേഖര്‍ അന്തരിച്ചു (98 ). വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത ടെലിവിഷന്‍ സീരിയലായ രാമായണത്തില്‍ ചന്ദ്രശേഖറുടെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു.

ഹൈദരാബാദില്‍ ജനിച്ച ചന്ദ്രശേഖര്‍ 1950 ലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തുന്നത്. കാവി, മസ്താന, ബസന്ത് ബാഹര്‍, കാലി തോപി ലാല്‍ റുമാല്‍, ബര്‍സാത് കി രാത്, ചാ ചാ ചാ, സുരങ്ക് തുടങ്ങിയവ ചന്ദ്രശേഖര്‍ അഭിനയിച്ച സിനിമകളാണ്. 250 ഓളം സിനിമകളില്‍ ചന്ദ്രശേഖര്‍ വേഷമിട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button