GeneralLatest NewsMollywoodNEWS

ആരാധകരെ ഞെട്ടിച്ച് പ്രിയാരാമൻ: വിവാഹമോചനം നേടി ഏഴ് വര്‍ഷത്തിനു ശേഷം രഞ്ജിത്തുമായി വീണ്ടും ഒന്നിക്കുന്നു

2014ല്‍ ഔദ്യോഗികമായി വിവാഹ മോചനം നേടി

 ചെന്നൈ :  സിനിമാ മേഖലയിൽ വിവാഹവും വിവാഹമോചനവും പലപ്പോഴും വാർത്തയാകാറുണ്ട്. എന്നാല്‍ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം പ്രിയാരാമൻ. വിവാഹമോചനം നേടി ഏഴുവര്ഷങ്ങള്ക്ക് ശേഷം വീണ്ടും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നടന്‍ രഞ്ജിത്തും നടി പ്രിയ രാമനും.

2014ല്‍ ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും ഇപ്പോള്‍ ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമൂഹമാധ്യമത്തിൽ രഞ്ജിത്ത് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് വാർത്തയ്ക്ക് ആധാരം. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവർ വെളിപ്പെടുത്തിയത്.

read also: കളിപ്പാട്ടക്കടയാണെന്നുകരുതി ഞാനും മകനും ചെന്ന് കേറിയത് പോലീസ് സ്റ്റേഷനിലേക്ക്: കുറിപ്പുമായി ജിഷിൻ

ആരാധകരുടെ സ്നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’.–പ്രിയ രാമനെ ആലിംഗനം ചെയ്തുള്ള ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് കുറിച്ചു.

പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. 1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. എന്നാൽ ദാമ്പത്യ ബന്ധത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായതിനു പിന്നാലെ ഇരുവരും വേർപിരിഞ്ഞു. മക്കളുടെ സംരക്ഷണം ഏറ്റെടുത്ത പ്രിയ തമിഴ് ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു.

വിവാഹമോചനത്തിന് ശേഷം നടി രാഗസുധയെ രഞ്ജിത് വിവാഹം ചെയ്തു. എന്നാൽ ആ ബന്ധവും ഒരു വര്ഷം ആകുന്നതിനു മുൻപേ വേർപിരിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button