CinemaGeneralKollywoodLatest NewsNEWSSocial MediaSongsVideos

‘മാനാട്’, ചിമ്പുവിനൊപ്പം കല്യാണി പ്രിയദർശൻ: ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്ത്

യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം ചെയ്യുന്നത്

ചെന്നൈ : സിലമ്പരസനെയും കല്യാണി പ്രിയദർശനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെങ്കിട്ട പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ‘മാനാട്’. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. ‘മെഹർസില’ എന്ന് തിടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് പുറത്തിറങ്ങിയത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം ചെയ്യുന്നത്.

വെങ്കിട്ട പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്യുന്നത് പ്രവീണ്‍ കെ എല്‍ ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. തമിഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് 125 കോഡിയാണ്. വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം സുറ്റുഡിയോ ഗ്രീനാണ് നിര്‍വ്വഹിക്കുക.

shortlink

Related Articles

Post Your Comments


Back to top button