കോവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗണും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയപ്പോൾ കൂടുതൽ പ്രതിസന്ധിയിലായത് സിനിമ സീരിയൽ തൊഴിലാളികളാണ്. ചിത്രീകരണങ്ങൾ നിർത്തിവച്ചതോടെ ദിവസ വേതനക്കാരായ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക അടിത്തറയും തകർന്നു തുടങ്ങി. ഈ കോവിഡ് കാലത്ത് സാമ്പത്തികപ്രതിസന്ധിയില്‍ വലയുകയാണെന്ന് തുറന്നുപറഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഹിന്ദി സിനിമ സീരിയല്‍ നടി സുനിത ഷിറോള്‍.
സല്‍മാര്‍ ഖാന്‍ ചിത്രമായ ബജ്‌റംഗി ബായ്ജാന്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച സുനിത ഇപ്പോൾ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. വൃക്കയില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു താരം. അവിടെവച്ചു വീണു കാൽ ഒടിയുകയും ചെയ്തു. സമ്പാദ്യം മുഴുവന്‍ ചിലവിനായി എടുക്കേണ്ടിവന്നതിനാൽ ദുരിതത്തിൽ ആണെന്നും താരം പങ്കുവയ്ക്കുന്നു
read also: കുഞ്ചാക്കോ ബോബൻ നായകനാകേണ്ടിയിരുന്ന സിനിമയിൽ ഷീലയുടെ മകൻ എത്താൻ കാരണം?: വെളിപ്പെടുത്തി നിർമാതാവ്
‘കോവിഡ് വ്യാപനത്തിന് മുമ്ബുവരെ ഞാന്‍ ജോലി ചെയ്തിരുന്നു. ഈ കാലം തള്ളിനീക്കാന്‍ എന്റെ സമ്ബാദ്യം മുഴുവന്‍ വിനിയോഗിച്ചു. ഇതിനിടയില്‍ വൃക്കയില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലായി. ആശുപത്രിയില്‍ വച്ച് വീണു കാലൊടിഞ്ഞു’, സുനിത പറഞ്ഞു.
2003ല്‍ ഭര്‍ത്താവ് മരിച്ചതോടെ ഒറ്റയ്ക്കാണ് സുനിത കഴിഞ്ഞിരുന്നത്. വീട്ടു വാടക പോലും കൊടുക്കാൻ ഇല്ലാത്ത അവസസ്ഥ ആയപ്പോൾ സഹായമായി എത്തിയത് നടി നുര്‍പൂര്‍ അലങ്കാർ ആണ്. താരത്തിന്റെ വീട്ടിലാണ് സുനിത ഇപ്പോള്‍ താമസിക്കുന്നത്. തനിക്കായി ഒരു നേഴ്സിനെ നുര്‍പൂര്‍ ജോലിക്കെടുത്തെന്നും സുനിത പറഞ്ഞു. പണം വേണ്ടതുകൊണ്ട് ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് സുനിതയുടെ ആഗ്രഹം. പക്ഷെ കാലിലെ പ്രശ്‌നം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് നടിയെ എത്തിച്ചിരിക്കുകയാണ്.
Post Your Comments