GeneralLatest NewsMollywoodNEWS

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ അന്തരിച്ചു

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീത മണ്ഡപത്തില്‍ പാടിയ ആദ്യ വനിതയാണ് പാറശ്ശാല ബി പൊന്നമ്മാള്‍

തിരുവനന്തപുരം: പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ അന്തരിച്ചു. 96 വയസ്സായിരുന്നു.പദ്മശ്രീ പുസ്‌രസ്കാരം, സ്വാതി സംഗീത പുരസ്‌കാരം, ചെമ്ബൈ പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.

read also: ഞാൻ ഗർഭിണിയാണെന്ന് പറയുകയാണെങ്കിൽ എന്തായിരിക്കും മറുപടി: അനുരാഗ് കശ്യപിനോട് ചോദ്യങ്ങളുമായി മകൾ

തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജിലെ ആദ്യ വിദ്യാര്‍ഥിനിയാണ് പൊന്നമ്മാള്‍. 1942ല്‍ മൂന്നുകൊല്ലത്തെ ഗായിക കോഴ്‌സ് കഴിഞ്ഞ് പതിനെട്ടാം വയസ്സില്‍ കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ അധ്യാപികയായി. പിന്നീട് സ്വാതിതിരുനാള്‍ സംഗീത കോളജിലെ ആദ്യ പ്രിന്‍സിപ്പലുമായ അവര്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീത മണ്ഡപത്തില്‍ പാടിയ ആദ്യ വനിത എന്ന ഖ്യാതിയും നേടി.

shortlink

Post Your Comments


Back to top button